കണ്ണൂരിൽ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കനാലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  ചക്കരക്കല്ലില്‍നിന്ന് കാണാതായ യുവാവിൻ്റെ  മൃതദേഹമാണെന്നാണ് സംശയം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Top