ഞായറാഴ്‌ച വൈകുന്നേരം നാലരയോടെയാണ് സംഭവം. അയൽവീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അമിതമദ്യപാനിയായ സുരേഷ് വീട്ടിലും നാട്ടുകാരുമായും വഴക്കുണ്ടാക്കുക പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. പ്രായാധിക്യംമൂലം അവശതയിലായിരുന്നു അമ്മിണി. മദ്യലഹരിയിൽ ഇയാൾ അമ്മയെ എടുത്ത് കിണറ്റിലെറിഞ്ഞതാണെന്ന് പോലീസ് പറയുന്നത്.
സംഭവ സമയത്ത് അമ്മിണിയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അമ്മിണിയും മക്കളായ സുധീഷും സുരേഷും കുടുംബവുമാണ് വീട്ടിൽ താമസം. മൂത്തമകൻ സുധീഷ് അവിവാഹിതനാണ്. സംഭവസമയത്ത് സുധീഷ് വീട്ടിലുണ്ടായിരുന്നില്ല. സുരേഷിന്‍റെ ഭാര്യയും മകളും മാളയിൽ ആശുപത്രിയിലായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ചാലക്കുടി അഗ്നിരക്ഷാസേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിജു ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്.







