യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുനേരെ ഡി.വൈ.എഫ്.ഐ അക്രമം

തലശ്ശേരി: പാനൂര്‍ കുന്നോത്തുപറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അതിക്രൂരമായി അക്രമിച്ചു പരിക്കേല്‍പിച്ചു. മീത്തലെ കുന്നോഞ്ഞു പറമ്പിലെ ചിറക്കരാണ്ടിയില്‍ മേല്‍ വിജേഷിന്(35)നെ ഇരുമ്പുവടിയും ദണ്ഡുമായി എത്തിയ എട്ടംഗ ഡി.വൈ.എഫ്.ഐ സംഘമാണ് അക്രമിച്ചു പരിക്കേല്‍പിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തിരുവോണ ദിവസം രാത്രി 10.30ഓടെ ബൈക്കില്‍ വീടിനു സമീപം കടുങ്ങാംപൊയിലില്‍വെച്ചാണ് അക്രമം. വിജേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഏഴോളം സ്റ്റിച്ചുകളുണ്ട്. കൈ എല്ലിനും പൊട്ടലേറ്റിട്ടുണ്ട്. മുന്‍പ് കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് അക്രമികളെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






