സദ്ഭാവനാദിനം ആചരിച്ചു

♠ ഹരിത പി.വി
രാമന്തളി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം രാമന്തളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സദ്ഭാവനാ ദിനമായി ആചരിച്ചു. രാവിലെ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി വി സുരേന്ദ്രന്‍, മുട്ടില്‍ സുധാകരന്‍, വി പി ഗംഗാധരന്‍, കെ ഹരിദാസന്‍, കെ എ നിഥിന്‍, കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കോളനികളില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






