ഓപ്പറേഷൻ തിയറ്റർ തുറന്നു കൊടുക്കുക: യൂത്ത് ലീഗ് പ്രതിഷേധ സംഗമം

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഓപ്പറേഷൻ തിയേറ്റർ തുറന്നു കൊടുക്കുക, ഭരണ സമിതിയും സ്വകാര്യാശുപത്രിമായുള്ള ഒളിച്ചു കളി അവസാനിപ്പിക്കുക, വാക്സിൻ വിതരണത്തിലെ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തലശ്ശേരി ജനറൽ ഹോസ്പിറ്റൽ പരിസരത്ത് മുസ്ലിം യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം തലശ്ശേരി ജനറൽ ആശുപത്രി പരിസരത്ത് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ: കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഐ.യു.എം.എൽ നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ചെറിയാണ്ടി, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി തസ്ലിം ചേറ്റംക്കുന്ന്, പാലക്കൽ സാഹിർ , അലി മാഹി, ജംഷീർ മഹമൂദ്, ഷഹബാസ് കായ്യത്ത്, മുഹമ്മദ് സാഹിദ് എന്നിവർ സംസാരിച്ചു. ഫിറോസ് പുന്നോൽ, ഉമ്മർ വടക്കുമ്പാട്, സാദിഖ് പി.കെ, ഖാലിദ് കൈവട്ടം, കുങ്കര റഫീഖ് എന്നിവർ ധർണ ക്ക് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ട് സ്വാഗതവും ട്രഷറർ ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






