കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം ഒഴുക്കില്‍പ്പെട്ടു കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജിനീയറിങ് എം.എസ്. വിദ്യാര്‍ത്ഥി ചിന്നക്കട ശങ്കര്‍ നഗര്‍ കോട്ടാത്തല ഹൗസില്‍ കോട്ടാത്തല ഷാജിയുടെ മകന്‍ അനന്തുകൃഷ്ണ ഷാജി (26) ആണ് മരിച്ചത്. സഹപാഠിയായ വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ മാസം ഒന്നിനാണ് അനന്തുകൃഷ്ണ ഒഴുക്കില്‍പ്പെട്ടത്. നയാഗ്ര പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റ്ഗാര്‍ഡും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സഹപാഠിയായ തമിഴ്നാട് സ്വദേശിയെ പോലീസ് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോണ്‍സ്റ്റഗോ സര്‍വകലാശാല ഗുലേബ് കാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അനന്ദു. പാര്‍ട് ടൈം ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയാഗ്ര താഴ്വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്  അനന്തു ഒഴുക്കിൽപെട്ടത്. എം.ടെക് കഴിഞ്ഞ അനന്തു ഏപ്രിലിലാണ് കാനഡയില്‍ എം.എസ്. കോഴ്സിന് ചേര്‍ന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷം മെ യലാണ് തിരികെപ്പോയത്.

മൃതദേഹം ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കും. ഉച്ചയോടെ  കുടുംബവീടായ കൊട്ടാരക്കര കോട്ടാത്തല മുഴിക്കോട്ടുള്ള വീട്ടില്‍ സംസ്‌കരിക്കും. അമ്മ: നൈന ഷാജി. സഹോദരന്‍: അശ്വിന്‍ ഷാജി

Top