24 മണിക്കൂറിനിടെ 36,000 കൊവിഡ് കേസുകൾ

ഹരിത പി .വി 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗവ്യാനത്തിന് ശമനമില്ല. കടുതല്‍ ആശങ്ക ഉണര്‍ത്തുന്ന രീതിയില്‍ കേരളന്നിലാണ് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 36,401 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3,64,129 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 39,157 പേരുടെ രോഗം ഭേദമായി. 3,15,25,080 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണ സംഖ്യ 530.

രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 4,33,049 ലെത്തി.  56,64,88,433 വാക്‌സിനേഷനാണ് രാജ്യത്ത് നല്‍കിയിരിക്കുന്നത്. ഇതില്‍ 24 മണിക്കൂറിനുള്ളില്‍ 56,36,336 കൊവിഡ് വാക്‌സിനുകളാണ് എടുത്തത്.