കോൺഗ്രസ് ഓഫീസ് പൊളിച്ചു മാറ്റിയതിനെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു

തലശ്ശേരി: തലശ്ശേരി വീനസ് കോർണറിലെ കോൺഗ്രസ്സ് ഓഫീസ് ഉൾപ്പെടെയുള്ള കെട്ടിടം കുടിയാന്മാർക്ക് പുനരധിവാസം ഉറപ്പാക്കാതെ പൊളിച്ചുമാറ്റുന്നതിനെതിരെ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപു സമരം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് എം. പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയതു. ഡി. സി. സി സെക്രട്ടറി സി. ടി സജിത്ത് , കോടിയേരി ബ്ലോക്ക് പ്രസിഡണ്ട് വി. സി പ്രസാദ്, മണ്ഡലം പ്രസി ഡണ്ട്മാരായ കെ. സി. രഘുനാഥൻ , കെ. ഇ പവിത്ര രാജ്, ഇ. വിജയകൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികളായ ഉച്ചുമ്മൽ ശശി, കെ. പി രാഗിണി, യു. സിയാദ്, കൗൺസിലർ എൻ. മോഹനൻ , ബൂത്ത് പ്രസിഡണ്ട് സി. എം സുധിൻ, സൂരജ് എന്നിവർ നേതൃത്വം കൊടുത്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






