പ്രവാസിയെ തട്ടിക്കൊണ്ടുപോയി പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഹനീഫ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. കൊടുവള്ളിയില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവമുണ്ടായത്.

ഹനീഫ വിദേശത്ത് നിന്ന് എത്തിയിട്ട് കുറച്ചുനാളായതേയുള്ളു. ഇതിനിടെയാണ് സംഭവം ഉണ്ടായത് . തുടർന്ന്  ഹനീഫയുടെ സഹോദരന്‍ അലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണടത്ത് സംഘവുമായി ബന്ധമുള്ള തട്ടിക്കൊണ്ടുപോകലിൻ്റെ  തുടർച്ചയാണെന്നാണ് പോലിസും നാട്ടുകാരും ഇതിനെ വിലയിരുത്തുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top