വോട്ടര്‍ ഐ.ഡി കാര്‍ഡ് ഇനി ഫോണിലൂടെ ലഭിക്കും

കണ്ണൂര്‍: ഇലക്ഷന്‍ ഐ.ഡി. കാര്‍ഡിനും റവന്യൂ ഓഫീസുവഴിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇനി സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരം വരുന്നു. ഇതോടെ ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ടിവരില്ല. പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തവര്‍ക്കാണ് ഓണ്‍ലൈനായി ഐ.ഡി. കാര്‍ഡ് ലഭിക്കുക. ഇതിനുള്ള അപേക്ഷ നല്‍കിയാല്‍ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് വഴി ബൂത്ത്‌ലെവല്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാര്‍ഡ് പിന്നീട് തപാല്‍വഴി വോട്ടര്‍ക്കു ലഭിക്കുക. ഇനി കാര്‍ഡ് അനുവദിച്ചുകഴിഞ്ഞാല്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന https://www.nvsp.in/ സന്ദര്‍ശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിന്‍ചെയ്താല്‍ ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ലഭിക്കുന്ന ഒ.ടി.പി. എന്റര്‍ ചെയ്താല്‍ കാര്‍ഡ് മൊബൈല്‍ഫോണില്‍ ലഭ്യമാകും. പിന്നീട് പ്രിന്റെടുത്ത് ലാമിനേറ്റുചെയ്‌തോ അല്ലാതെയോ സൂക്ഷിക്കാം.

റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള ഇ-ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 ഇനം സര്‍ട്ടിഫിക്കറ്റുകളും ഇനി ഫോണിലൂടെ ലഭിക്കും. നേരത്തേ അപ്രൂവ്‌ചെയ്താലും അക്ഷയ കേന്ദ്രത്തില്‍ ചെന്നായിരുന്നു പ്രിന്റെടുക്കേണ്ടിയിരുന്നത്. വരുമാനം, ജാതി, നേറ്റിവിറ്റി, കൈവശാവകാശം, വണ്‍ ആന്‍ഡ് സെയിം തുടങ്ങി സാധാരണക്കാര്‍ക്ക് ദൈനംദിനം ആവശ്യംവരുന്ന നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ വഴി ലഭ്യമാകുന്നതോടെ കോവിഡ് കാലത്ത് ഇത് വലിയഉപകാരമായിതീരും.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക