മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം മാലിദ്വീപില്‍ നിന്നും ആഘോഷിച്ച് യുവാക്കള്‍

മാലിദ്വീപ്: സൗദിയിലേക്കുള്ള യാത്രക്കിടെ മാലിദ്വീപില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പ്രവാസി മലയാളികള്‍. സൗദി അറേബ്യ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ മാലിദ്വീപ് വഴി സൗദിയിലേക്ക് യാത്രതിരിച്ചത്. മൂന്നാമതൊരു രാജ്യം ഇടത്താവളമായാല്‍ മാത്രമെ ഇവര്‍ക്ക് സൗദിയില്‍ പ്രവേശനനുമതി ലഭിക്കുകയുള്ളു. അങ്ങിനെയാണ് ഇവര്‍ മാലിദ്വീപില്‍ എത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മാലിദ്വീപില്‍ എത്തിയ ഒരു കൂട്ടം മലയാളി യുവാക്കളാണ് മാലിദ്വീപിലെ മാലി ടൗണിനോട് ചേര്‍ന്ന റാസ്ഫന്നു ബീച്ചില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കിയത്. ദേശീയ പതാകയേന്തി ദേശീയ ഗാനം ആലപിച്ചാണ് സ്വതന്ത്ര ദിനാഘോഷം നടത്തിയത്. കെ ശിഹാബ് പറപ്പൂര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അക്ബര്‍ മൂഴിക്കല്‍ പാലത്തിങ്ങല്‍, ജംഷീദ് തീണ്ടേക്കാട്, അസ്ഹറുദ്ദീന്‍ പറപ്പൂര്‍, സിറാജുദ്ദീന്‍ ഊരകം, അബ്ദുല്‍ റഷീദ് കുറ്റിപ്പുറം, റഫീക്ക് തുവ്വൂര്‍, ഷാജി ഓലപ്പുലാന്‍ തെക്കേകുളമ്പ് എന്നിവര്‍ പങ്കെടുത്തു.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






