യൂത്ത് കോൺഗ്രസ്സ് സ്വാതന്ത്ര്യ ദിന പദയാത്ര സംഘടിപ്പിച്ചു

ധർമ്മടം: ‘സ്വാതന്ത്ര്യം വേണം, വർഗ്ഗീയതയിൽ നിന്നും നികുതി ഭീകരതയിൽ നിന്നും’ എന്ന മുദ്രാവാക്യമുയർത്തി ധർമ്മടം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാടിൽ നിന്നും മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് പദയാത്ര സംഘടിപ്പിച്ചു. എടക്കാട് നിന്ന് ആരംഭിച്ച യാത്ര ഡിസിസി സിക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജാഥ ക്യാപ്റ്റൻ നിയോജക മണ്ഡലം പ്രസിഡൻറ് സനോജ് പലേരി അദ്ധ്യക്ഷ്യത വഹിച്ചു. ഡിസിസി സെക്രട്ടറി കണ്ടോത്ത് ഗോപി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റിജിൻ രാജ്, ജില്ലാ സിക്രട്ടറി അനൂപ് തന്നട ,കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പ്രദീഷ് സി.വി ,കടമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് അഭിലാഷ് ആഡൂർ ,തുടങ്ങിയവർ സംസാരിച്ചു.
മുഴപ്പിലങ്ങാട് നടന്ന സമാപന ചടങ്ങ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.കമൽജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി.
കെ എസ് യു സംസ്ഥാന സെക്രട്ടറി അതുൽ വി.കെ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡണ്ട് അനുരാഗ് എൻ .പി ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ അനിലേഷ് മുഴപ്പിലങ്ങാട് ,ദിൽഷാദ് എം.വി, ഷിജിൽ പെരുമ്പാല ,മിഥുൻ മാറോളി തുടങ്ങിയവർ സംസാരിച്ചു.
ദിനേശൻ നമ്പ്യാർ, റിജിൻ നമ്പ്യാർ ,പ്രസീതൻ എ, വിഷ്ണു തുടങ്ങിയവർ നേതൃത്വം നല്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പദയാത്രയിൽ അണി ചേർന്നത്.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






