മലപ്പുറം ഊര്‍ക്കടവ് സ്വദേശിക്ക് ജിദ്ദയില്‍ കൊള്ളസംഘത്തിന്റെ കുത്തേറ്റു

♠ അസ്മ ജംഷി

ജിദ്ദ: അല്‍ റായ കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം ഊര്‍ക്കടവ് സ്വദേശി മുഹമ്മദലിക്ക് ജിദ്ദയില്‍വെച്ച് കുത്തേറ്റു. ആഫ്രിക്കന്‍ വംശജരാണ് ആക്രമികളെന്നാണ് റിപ്പോര്‍ട്ട്. കഴുത്തിന് കുത്തേറ്റ മുഹമ്മദലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കുടിവെള്ള വിതരണം ചെയ്യുന്ന വാഹനത്തില്‍നിന്നും വെള്ളവുമായി അടുത്ത കെട്ടിടത്തിലേക്ക് കൂടെയുണ്ടായ മലയാളിയായ ജോലിക്കാരന്‍പോയ സമയം നോക്കി മുഹമ്മദലിയെ ആക്രമിക്കുകയായിരുന്നു. പണം കവര്‍ച്ച ചെയ്യുകയാണ് ആക്രമികളുടെ ലക്ഷ്യം. പോലീസ് അന്വേഷണം നടത്തിവരികയാണ്.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക