രാജ്യം സ്വാതന്ത്ര്യദിന പ്രൗഢിയില്‍

ന്യൂഡല്‍ഹി: ഇന്ത്യ ഇന്ന് 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. എല്ലാ പ്രൗഢിയോടെയും തന്നെയാണ് കൊവിഡ് മഹാമാരിക്കിടയിലും രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. രാവിലെ ഏഴ് മണിയോടെ പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ച നടത്തി. ഏഴരമണിയോടെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാര്‍ക്ക് ആദരം അര്‍പ്പിച്ചുമാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ അനുസ്മരിച്ചു. ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക