തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ മാറ്റം: സെക്ടറല്‍ ഓഫീസര്‍മാര്‍ പോളിങ് സാധനങ്ങള്‍ പോളിങ് ബൂത്തില്‍ എത്തിക്കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുരീതിയില്‍ മാറ്റം വരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് കാതലായ മാറ്റങ്ങള്‍ വരുത്തുന്നത്. ഇതുപ്രകാരം ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ സ്വീകരിക്കാന്‍ വിതരണകേന്ദ്രത്തില്‍ പോകേണ്ടതില്ല. നേരിട്ട് ബൂത്തില്‍ചെന്നാല്‍ മതിയാകും. കഴിഞ്ഞ ബുധനാഴ്ച വിവിധ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റം വരുത്തിയിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഒരോ സ്ഥലങ്ങളിലും നിയോഗിക്കുന്ന സെക്ടറല്‍ ഓഫീസര്‍മാര്‍ ഇ.വി.എം. മെഷീന്‍ അടക്കം പോളിങ് സാധനങ്ങള്‍ പോളിങ് ബൂത്തില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തില്‍നിന്നും ഏറ്റുവാങ്ങിയാല്‍ മതിയാകും. വോട്ടെടുപ്പ് കഴിഞ്ഞാലും സെക്ടറല്‍ ഓഫീസര്‍ സാധനങ്ങള്‍ തിരിച്ചെടുത്ത് സ്‌ട്രോങ് റൂമിലേക്കു മാറ്റുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക