പകര്‍പ്പവകാശം ലംഘിച്ചുകൊണ്ട് ലീഗ് മത്സരങ്ങള്‍ സംപ്രക്ഷണം ചെയ്താല്‍ 2,50,000 റിയാല്‍ പിഴയും ജയില്‍വാസവും

റിയാദ്: സൗദി സോക്കര്‍ ലീഗ് മത്സരങ്ങളുടെയും സിനിമകളുടെയും സംപ്രേക്ഷണ പകര്‍പ്പവകാശം ലംഘിക്കുന്നവര്‍ക്ക് തടവോ കനത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നേരിടേണ്ടിവരുമെന്ന് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍മ്മിപ്പിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
‘അനധികൃതമായി മത്സരങ്ങളും സിനിമകളും പ്രക്ഷേപണം ചെയ്യാനും പരസ്യപ്പെടുത്താനും ആര്‍ക്കും അവകാശമില്ലെന്ന് അതോറിറ്റി ഓര്‍മ്മിപ്പിച്ചു.
നിയമലംഘകര്‍ 250,000 റിയാല്‍ പിഴ ഒടുക്കുകയൊ തടവ് ശിക്ഷ അനുഭവിക്കുകയൊ ഇവ രണ്ടും ഒന്നിച്ചഭവിക്കുകയൊ വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. പകര്‍പ്പവകാശ നിയമം ലംഘിച്ച് റസീവറുകള്‍ വിറ്റാലും ശിക്ഷിക്കപ്പെടും.
ഉടമകളുടെ അനുമതിയില്ലാതെ ആരും ഇന്റര്‍നെറ്റിലോ ഐപിടിവി സബ്‌സ്‌ക്രിപ്ഷനിലോ പ്രക്ഷേപണം ചെയ്യാന്‍ പാടില്ല.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






