ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ. മുരളീധരൻ എം. പി ആദരിച്ചു

തലശ്ശേരി: എസ് എസ് എൽ സി, പ്ലസ് ടു. പരീക്ഷകളിൽ ഉന്നതം വിജയം നേടിയ വിദ്യാർത്ഥികളെ കെ.മുരളീധരൻ എം.പി ഉപഹാരങ്ങൾ നൽകി ആദരിച്ചു.
തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി, പ്രിയദർശിനി യൂത്ത് ക്ലബ്ബ്, നെട്ടൂർ, പ്രിയദർശിനി ഭവൻ, കൊളശ്ശേരി, മൊയ്തു മൗലവി മെമ്മോറിയിൽ ട്രസ്റ്റ്, കൊടുവള്ളി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്. തലശ്ശേരി എൽ.എസ്.പ്രഭുമന്ദിരത്തിലാണ് ചടങ്ങ് നടന്നത്.

ചടങ്ങിൽ കെ പി സി സി ജന:സെക്രട്ടറി സജീവ് മാറോളി, ഡി സി സി ജന:സെക്രട്ടറിമാരായ എം.പി.അരവിന്ദാക്ഷൻ, അഡ്വ: സി.ടി.സജിത് എന്നിവർ പങ്കെടുത്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക