നീപയ്ക്കു വേണം ഒരു കൈ സഹായം

തലശ്ശേരി: യുവതി ചികിത്സ സഹായം തേടുന്നു. തിരുവങ്ങാട് കാരയിൽ ഹൗസിൽ ബാബുവിന്റെ മകൾ നീപ (30) യാണ് തൊണ്ടയിൽ രൂപപ്പെട്ട മുഴ നീക്കം ചെയ്യുന്നതിനായി ഉദാരമതികളുടെ കനിവിനായി കാത്തു നിൽക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് നീപയുടേത്. മത്സ്യ വിൽപ്പനക്കാരനായിരുന്ന ബാബുവിന്റെ പെൺമക്കളിൽ ഇളയവളായ നീപക്ക് ഏതാനും മാസങ്ങളായി തൊണ്ടയിൽ മുഴ രൂപപ്പെട്ടിരിക്കുകയാണ്.
ഓപ്പറേഷനു വേണ്ടി രണ്ടു ലക്ഷത്തിലധികം ചെലവു വരുമെന്നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചതത്രെ. എത്രയും പെട്ടന്ന് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ചോർന്നൊലിക്കുന്ന വീട്ടിലാണ് നീപയും കുടുംബവും താമസിക്കുന്നത്. പിതാവിന്റെ തുച്ചമായ വരുമാനം കൊണ്ടാണ് ആറോളം പേർ കഴിഞ്ഞുവരുന്നത്.
എക്കൗണ്ട് നമ്പർ: Babu K, Kanara Bank Thalassery Branch, CNRB AC NO 08171010 70450
l F S C CODE CNRB 0000817, MICR CODE 670015102. ഫോൺ. 9947754864, 9645081455
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






