പിന്മാറില്ല; അതേ സ്ഥലത്ത് തന്നെ മീന്‍ വില്‍ക്കുമെന്ന്  അല്‍ഫോണ്‍സ

തിരുവനന്തപുരം: നഗരസഭാ ജീവനക്കാർ ബലമായി ഒഴിപ്പിച്ച  അവിടെ തന്നെ  ഇനിയും മീൻ വിൽക്കാനെത്തുമെന്ന് അൽഫോൺസ. ഓർമ്മവച്ച കാലം മുതൽ അൽഫോൺസ മീൻവിറ്റിരുന്നത് അവനവൻചേരി കവലയിലാണ്. സംഭവത്തിന്‍റെ ആഘാതം വിട്ടുമാറിയിട്ടില്ലെങ്കിലും കൈയ്ക്കും മുതുകിനും പരിക്കേറ്റെങ്കിലും പിന്മാറില്ലെന്നാണ് അല്‍ഫോണ്‍സ പറയുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കേണുപറഞ്ഞിട്ടും നഗരസഭാ ജീവനക്കാർ തൻ്റെ മീൻക്കൊട്ട തട്ടിക്കളഞ്ഞന്നാണ് അൽഫോൺസയുടെ പരാതി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും,  ഉമ്മൻചാണ്ടി അടക്കമുള്ളവർ നേരിൽ കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവം അന്വേഷിക്കാൻ രണ്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ആറ്റിങ്ങൽ നഗരസഭ.  ഈ റിപ്പോർട്ടിൻ്റെ  അടിസ്ഥാനത്തിൽ മാത്രമേ നടപടിയുണ്ടാകു എന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക