സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ രാത്രി എട്ട് വരെ പ്രവ‍ർത്തിക്കും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഉള്ള തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് സർക്കാർ ഉത്തരവ്. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. നേരത്തെ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നു പ്രവർത്തിച്ചിരുന്നത്.