പുതിയ അധ്യയന വര്‍ഷത്തില്‍ അനധികൃത താമസക്കാരുടെ കുട്ടികള്‍ക്കും സ്‌ക്കുളില്‍ അഡ്മിഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം

ജിദ്ദ: വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ അധ്യായന വര്‍ഷത്തില്‍ അനധികൃത താമസക്കാരുടെ കുട്ടികള്‍ക്കും സ്‌ക്കുളില്‍ അഡ്മിഷന്‍ നല്‍കാന്‍ നിര്‍ദ്ദേശമുള്ളത്. ഇത് സംബന്‍ധമായി ആഭ്യന്തര മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
രാജകീയ ഉത്തരവ് 828 പ്രകാരമാണ് നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരുടെ കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശമുള്ളത്.
കുട്ടികളുടെ വിവരങ്ങള്‍ പൂരിപ്പിക്കുന്നതിന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ അറ്റാച്ചു ചെയ്ത ഫോം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറണം. തുടര്‍ന്ന് ഡാറ്റ പൂര്‍ത്തിയാക്കാനും ഫോം സാക്ഷ്യപ്പെടുത്താനും അതാണ് പ്രവിശ്യകളിലെ എമിറേറ്റിനെ സമീപിക്കാനും നിര്‍ദ്ദേശിക്കുന്നതായും അറിയിപ്പില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷംമുതല്‍ അനധികൃത താമസക്കാരായ കുട്ടികളെ പഠിക്കാനാണ് സ്‌കൂള്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇഖാമയടക്കമുള്ള താമസരേഖകള്‍ ഇല്ലാതെ സൗദിയില്‍ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളോ രക്ഷകര്‍ത്താക്കളോ വിവരങ്ങള്‍ പൂരിപ്പിച്ച് അപേക്ഷാ ഫോറം കൈമാറണം. അതത് പ്രവിശ്യകളിലെ ഗവര്‍ണറേറ്റുകളെയാണ് വിവരങ്ങള്‍ പൂര്‍ത്തിയാക്കി സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ തങ്ങളെ സമീപിക്കുന്ന രക്ഷകര്‍ത്താക്കളോട് ആവശ്യപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






