ആഭ്യന്തര വിമാനങ്ങളില്‍ മുഴുവന്‍ സീറ്റുകളും ഉപയോഗിക്കാന്‍ ജി.എ.സി.എ നീക്കം

റിയാദ്: ആഭ്യന്തര വിമാനങ്ങളുടെ ബോര്‍ഡിംഗില്‍ പൂര്‍ണ്ണ പാസഞ്ചര്‍ സിറ്റിംഗ് ശേഷി ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു.

ചില ദേശീയ വിമാനകമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഇത്തരമൊരു നീക്കം. സെപ്തംബര്‍ 1 മുതല്‍ പുതിയ നടപടിക്രമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള സാധാരണ ഇരിപ്പിട ശേഷി ഉപയോഗിക്കുന്നതിലേക്കുള്ള തിരിച്ചുവരവ് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ജിഎസിഎ വ്യക്തമാക്കി. രോഗ പ്രതിരോധ ശേഷി നല്‍കുന്നത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം എല്ലാ യാത്രക്കാരും എന്നത് വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.

എന്നല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍, മെഡിക്കല്‍ കാരണങ്ങളാല്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍ നിന്ന് സൗദി ആരോഗ്യ അധികൃതര്‍ വിട്ട്‌വീഴ്ച ചെയ്തവര്‍ എന്നിവര്‍ക്ക് ഇതില്‍ നിന്ന് ഇളവ് ലഭിക്കും.

ആഭ്യന്തര, അന്തര്‍ദേശീയ വ്യോമയാന പ്രോട്ടോക്കോളുകള്‍ അനുസരിച്ച് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വഖായ) പുറപ്പെടുവിച്ച മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍, എല്ലാ പ്രതിരോധ നടപടികളും പാലിക്കല്‍ എന്നിവ തുടരുന്നതിന്റെ പ്രാധാന്യം അതോറിറ്റി ഊന്നിപറഞ്ഞു.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക