ബ്രസീല്‍ ഫാന്‍സിനെതിരെ അര്‍ജന്റീന ഫാന്‍സിനു ജയം

ജിദ്ദ: ശാരാ തൗബ ഫലസ്തീന്‍ എഫ്.സി വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അര്‍ജന്റീന – ബ്രസീല്‍ ഫാന്‍സ് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തില്‍ അര്‍ജന്റീന ഫാന്‍സ് മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ബസീല്‍ ഫാന്‍സിനെതിരെ ആദ്യ പതിനഞ്ചാം മിനുട്ടില്‍ അര്‍ജന്റീന ഫാന്‍സ് ആദ്യ ഗോള്‍ നേടി ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചു. പിന്നീട് എഴു ഗോളുകള്‍ കൂടി അര്‍ജന്റീന ഫാന്‍സ് നേടിയെങ്കിലും ബ്രസീല്‍ ഫാന്‍സ് അഞ്ച് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു.
അര്‍ജന്റീന ഫാന്‍സിനു വേണ്ടി നഷ്‌രിഫ് മാഹി, റഫീഖ്, അല്‍താഫ്, ജാഫര്‍, സാദിഖ്, ഹംസ, സമീര്‍, സിദ്ധീഖ്, അഷ്‌റഫ്, സലാം എന്നിവരും ബ്രസീല്‍ ഫാന്‍സിനു വേണ്ടി യൂനുസ്, ഹാഫിസ്. സുഹൈര്‍, സുഹൈല്‍, സകീര്‍, വിനു, മുന്‍ഷാദ്, ബഷീര്‍, സലീം എന്നിവരുമാണ് കളിച്ചത്.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






