കണ്ണൂർ സ്വദേശിയായ രാഖിലാണ് പ്രണയം നിരസിച്ചതിൻ്റെ പേരിൽ മാനസയെ വെടിവെച്ച് കൊന്നത്. ജൂലൈ 30-നാണ് മാനസ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ സ്വയം വെടിവെച്ച് രാഖിൽ ആത്മഹത്യ ചെയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും
സംസ്ഥാനത്ത് സ്ത്രീധനം തടയുമെന്നും ഇതിനായി ഗവർണർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ സ്വീകാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ സംസ്ഥാനത്തേക്ക് അനധികൃതമായി തോക്കുകൾ എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.







