സൗദിയിലെ 16 വ്യവസായ മേഖലകളിലാകെയുള്ളത് പതിനായിരത്തിലധികം ഫാക്ടറികള്‍

റിയാദ്: ജൂലൈ അവസാനം വരെയുള്ള കണക്ക് പ്രകാരം സൗദിയിലെ വ്യവസായ മേഖലകളിലാകെയുള്ളത് 10,138 ഫാക്ടറികള്‍. മൊത്തം 16 വ്യവസായ മേഖലയാണ് സൗദിയിലുള്ളത്. സൗദി വ്യവസായിക മന്ത്രാലയമാണ് ഇത്‌സംബ്ധമായി വെളിപ്പെടുത്തിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

യന്ത്രങ്ങളും ഉപകരണ ഫാക്ടറികളും മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍മ്മാണ സാമഗ്രികള്‍ വ്യവസായങ്ങള്‍ വരെ ഇവയില്‍ ഉള്‍കൊള്ളുമെന്ന് വ്യവസായ മന്ത്രാലയത്തിലെ നാഷണല്‍ സെന്റര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മൈനിംഗ് ഇന്‍ഫര്‍മേഷന്‍ പറഞ്ഞു.

കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ 2,016 ഫാക്ടറികള്‍, 1,705 ഔട്ട്‌ലെറ്റുകളുമായി ലോഹ ഉല്‍പാദന ഫാക്ടറികള്‍, 1,445 ഭക്ഷ്യ ഉല്‍പന്ന ഫാക്ടറികള്‍, പ്‌ളാസ്റ്റിക്ക്/റബ്ബര്‍ ഉല്‍പന്നങ്ങളുടെ 1317 ഫാക്ടറികള്‍, മെഷീന്‍/ഉപകരണങ്ങളുടെ 571 ഫാക്ടറികള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടും.

രാജ്യത്തെ മറ്റ് മേഖലകളിലെ പ്രത്യേക ഫാക്ടറികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെങ്കിലും സൈനിക ഫാക്ടറികള്‍ എണ്ണം വെറും ഒന്നുമാത്രമാണ്.
4,079 ഫാക്ടറികളുമായി റിയാദ് മേഖലയാണ് രാജ്യത്ത് ഒന്നാം സ്ഥത്ത്. കിഴക്കന്‍ മേഖലയില്‍ 2,206 ഫാക്ടറികളും, മക്ക മേഖലയില്‍ 1,911 ഫാക്ടറികളും ഉണ്ട്. 100 ല്‍ താഴെ ഫാക്ടറികളുള്ള പ്രദേശങ്ങളാണ് നജ്‌റാനും അല്‍-ബഖായും.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക