പൂര്‍ണമായ പ്രതിരോധ കുത്തിവയ്പ് നല്‍കിയ 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉംറ തീര്‍ത്ഥാടകര്‍ക്ക് അപേക്ഷിക്കാം

ജിദ്ദ: മുഴുവന്‍ കുത്തിവയ്പും പൂര്‍ത്തിയാക്കിയ 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉംറ പെര്‍മിറ്റിനായി അപേക്ഷിക്കാമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം. പുതിയ ഉംറ സീസണിന്റെ ആദ്യ ദിവസമാണ് ഇത്‌സംബന്ധമായ തീരുമാനം മന്ത്രാലയം അറിയിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

12 നും 18 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് 13,000 ത്തിലധികം ഉംറ പെര്‍മിറ്റുകള്‍ നല്‍കി ഉംറ നിര്‍വ്വഹിക്കാനും മദീനയില്‍ പ്രവാചക പള്ളി സന്ദര്‍ശിക്കാനും അവസരമൊരുക്കിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

തീര്‍ത്ഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഇഅ്തമന്‍ന, തവവക്കല്‍ന ആപ്പുകളിലുടെയാണ് ഉംറ അനുമതികള്‍ നല്‍കുന്നതെന്ന് ഹജജ് ഉംറ ഉപമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത് പറഞ്ഞു.

ഉംറ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്, ബന്ധപ്പെട്ട മറ്റ് അധികാരികളുടെ ഏകോപനത്തോടെയാണ് മന്ത്രാലയം പ്രവര്‍ത്തിച്ചതെന്ന് മഷാത്ത് ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായും എളുപ്പത്തിലും കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.

കൊറോണ വൈറസിന്റെയും അതിന്റെ വകഭേദങ്ങളുടെയും വ്യാപനത്തില്‍നിന്നുള്ള സുരക്ഷയ്ക്കായി തീര്‍ഥാടകരെയും അവരെ സേവിക്കുന്നവരെടയും സുരക്ഷിതമാക്കുവാന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മന്ത്രാലയം വിവിധ പദ്ദതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മന്ത്രാലയം നിഷ്‌കര്‍ഷിച്ച ആരോഗ്യ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി അടിവരയിട്ടു. ഉംറയും, സന്ദര്‍ശന അനുമതിയും ലഭിക്കുന്നതിന് ഇഅ്തമര്‍ന, തവക്കല്‍ന ആപ്പുകള്‍ ഉപയോഗിക്കുവാന്‍ മന്ത്രി ആവശ്യപ്പെട്ടു.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക