സൗദി സിറ്റിക്കെതിരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം സഖ്യസേന പരാജയപ്പെടുത്തി

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗദി അറേബ്യയിലേക്ക് ഹൂത്തി മിലിഷ്യ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ സഖ്യസേന പ്രതിരോധിച്ചിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിലേക്ക് യമനിലെ ഹൂതി തീവ്രവാദികള്‍ വിക്ഷേപിച്ച രണ്ട് ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി യെമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഡ്രോണുകള്‍ പടിഞ്ഞാറന്‍ സൗദി നഗരമായ ഖമീസ് മുഷൈത്ത് ലക്ഷ്യം വച്ചായിരുന്നു ഹൂത്തികള്‍ വിക്ഷേപിച്ചതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗീക ടെലിവിഷന്‍ ചാനലായ അല്‍ എഖ്ബാരിയയും സൗദി പ്രസ് ഏജന്‍സിയും (എസ്പിഎ) ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

‘ഹൂതി സായുധ സേന സാധാരണക്കാരെ മനപൂര്‍വ്വം ലക്ഷ്യമിടുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകള്‍, സായുധ ഡ്രോണുകള്‍, റോക്കറ്റുകള്‍ എന്നിവ ഉപയോഗിച്ച് സൗദി അറേബ്യയിലെ വിവിധ ലക്ഷ്യങ്ങള്‍ ആവര്‍ത്തിച്ച് ആക്രമിച്ചു.

ഹൂതികളും യെമന്‍ സര്‍ക്കാരും തമ്മിലുള്ള സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ ഐക്യരാഷ്ട്രസഭ നടത്തിയ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക