അനുമതി കിട്ടിയാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റേയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജൻസികളുടേയും അനുമതി ലഭിച്ചാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ തുറക്കാനുള്ള സാധ്യത സർക്കാർ വ്യക്തമാക്കുന്നത്.

എസ് എസ് എൽ സി പരീക്ഷഫലത്തിൽ എ പ്ലസിലുണ്ടായ വർധനവിൽ  അഭിമാനിക്കാമെന്നും പരീക്ഷ കഷ്ടപ്പെട്ട് എഴുതിയാണ് വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കിയതെന്നും ശിവൻകുട്ടി വ്യക്തമാക്കി.

ഓൺലൈൻ പഠനം കാരണം 36 ശതമാനം കുട്ടികൾക്ക് കഴുത്തു വേദനയും 27 ശതമാനം പേർക്ക് കണ്ണ് വേദനയും  ഉണ്ടെന്ന് എസ്‍സിആര്‍ടിയുടെ റിപ്പോർട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും വ്യായാമം ഉറപ്പ് വരുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.