ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി അകാലത്തിൽ വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ ഒന്നാം ചരമവാർഷികത്വത്തിന്റെ സ്മരണയിൽ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം കോവിഡ് സാന്ത്വന പ്രവർത്തനത്തിൽ സജീവായിരിക്കവേ അസുഖം ബാധിച്ച് കോവിഡിന് മുന്നിൽ കീഴടങ്ങുകയായിരുന്നു റഹീം റയ്യാൻ. എച്ച് എം സി, നസീം അൽ റബീഹ് മെഡിക്കൽ സെന്റെർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഹമദ് ബ്ലഡ് ഡോണർ സെന്റെറിൽ വെച്ച് നടന്ന പരിപാടിയിൽ ഐ എസ് സി മാനേജ്മെന്റ് കമ്മിറ്റി അംഗം കെ വി ബോബൻ, ഐ സി സി മുൻ പ്രസിഡണ്ട് എ പി മണികണ്ഠൻ, ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി നേതാക്കളായ കെ കെ ഉസ്മാൻ, ജോപ്പച്ചൻ തെക്കേകൂറ്റ്, മുഹമ്മദലി പൊന്നാനി, സിദ്ദിഖ് പുറായിൽ, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത്, വൈസ് പ്രസിഡണ്ട് വിപിൻ മേപ്പയൂർ, ജനറൽ സെകട്ടറി മനോജ് കൂടൽ, ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
ക്യാമ്പിന് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി, ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, ട്രഷറർ സഞ്ജയ് രവീന്ദ്രൻ, ഷമീർ മട്ടന്നൂർ, അബ്ദുൾ റഷീദ്, പിയാസ് എ പി, ജംനാസ് മാലൂർ, നിയാസ് ചിറ്റാലിക്കൽ, അനീഷ് ബാബു മുഴപ്പിലങ്ങാട്, സുനിൽ പയ്യന്നൂർ, പ്രശോഭ് നമ്പ്യാർ, സന്തോഷ് ജോസഫ്, അനീസ് അലി, അഷ്റഫ് അച്ചോത്ത്, സുലൈമാൻ കടുംങ്ങോൺ, സുനിൽ ജി നായർ, അമീൻ ആരോമ, ദർശൻലാൽ, അബ്ദുൾ സലാം, അസൈനാർ, ജാബിർ എന്നിവർ നേതൃത്വം നൽകി.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






