റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാാവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

കടവത്തൂര്‍: കല്ലിക്കണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്ന കാര്യത്തില്‍ അധികാരികള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ച് തൃപ്രങ്ങോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടവത്തൂരില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉത്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.പി. കുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. സാജു, പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി. ഹാഷിം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി.കെ. അലി, ഗ്രാമ പഞ്ചായത്ത് മെംബര്‍മാരായ വി.കെ. തങ്കമണി, നെല്ലൂര്‍ ഇസ്മായില്‍, എം.പി. ഉത്തമന്‍, ഇ.കെ. പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡ്രൈവേഴ്‌സ് യൂനിയന്‍ (ഐ.ന്‍.ടി.യു.സി) നേതൃത്വത്തില്‍ ചളിക്കുളമായ റോഡില്‍ ചങ്ങാടം ഇറക്കി പ്രതിഷേധിച്ചു. കെ.രാജീവന്‍, അശോകന്‍, വി.കെ.അനീഷ് കുമാര്‍, വി.ബാബു, എം.സി.ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക