ആധുനിക സംവിധാനമുള്ള ആശുപത്രി കട്ടില്‍ സംഭാവന ചെയ്തു

ധര്‍മ്മടം: തലശ്ശേരി റോട്ടറിയുടെ വകയായി ആധുനിക സംവിധാനങ്ങളുള്ള ആശുപത്രി കട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ധര്‍മ്മടം സ്വാമിക്കുന്ന് സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിക്ക് സംഭാവനയായി നല്‍കി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദീര്‍ഘകാലമായി കിടപ്പിലായ രോഗികളുടെ ഉപയോഗത്തിനായി തലശ്ശേരി റോട്ടറി പ്രസിഡണ്ട് കെ. കെ. സന്തോഷ് കുമാറാണ് സാന്ത്വനം പ്രസിഡണ്ട് മേജര്‍ പി. ഗോവിന്ദന് കട്ടില്‍ കൈമാറിയത്. സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിക്കു വേണ്ടി പുതുതായി പണി പൂര്‍ത്തിയാക്കിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വാര്‍ഡുമെമ്പര്‍ വി. പ്രീജ നിര്‍വഹിച്ചു. ചടങ്ങില്‍ സാന്ത്വനം ട്രഷറര്‍ ഇ എം പ്രേമരാജ് സ്വാഗതവും എന്‍ സുരാജ് നന്ദിയും പറഞ്ഞു.
എം. പി. ശ്യാം, മഹേന്ദ്രന്‍, കെ. കെ. രമേശന്‍, കെ. സി. ശേഖരന്‍, പി. ഹരീന്ദ്രനാഥ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






