മാനസയെ വെടിവച്ച് കൊന്ന തോക്ക് നല്‍കിയ ആള്‍ പിടിയില്‍

കൊച്ചി: എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശി മാനസയെ ജൂലൈ 30ന് വെടിവച്ച് കൊന്ന രാഖിലിന് തോക്ക് നല്‍കിയയാളെ പിടികൂടി. ബിഹാര്‍ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയാണ് പിടിയിലായത്. കോതമംഗലത്തുനിന്നും പൊലീസ് ബീഹാറിലെത്തി ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

50,000 രൂപക്കാണ് തോക്ക് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. രാഖിലിന്റെ സുഹൃത്തുവഴിയാണ് തോക്കുനല്‍കിയ സോനുവിനെ കുറിച്ചു വിവരം ലഭിച്ചത്. സോനുവിനെ മുന്‍ഗര്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

മാനസയെ കൊലപ്പെടുത്തി രാഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക