ബി.എ അഫ്‌സലുല്‍ ഉലമ: പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജിന് തിളക്കമാര്‍ന്ന വിജയം

തലശേരി: കണ്ണൂര്‍ സര്‍വകലാശാലയുടെ ബി.എ അഫ്‌സലുല്‍ ഉലമ ഡിഗ്രി പരീക്ഷയില്‍ പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജിന് മികച്ച വിജയം.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാനും ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടി സര്‍വ്വകലാശാലാ തലത്തില്‍ ഒന്നാമതെത്താനും കോളേജിന് സാധിച്ചു. 66.67 ശതമാനമാണ് വിജയം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൂടുതല്‍ A+നേടിയ വിദ്യാര്‍ത്ഥികളുള്ളതും യൂണിവേഴ്‌സിറ്റി ടോപ്പറും ഈ കോളേജില്‍ നിന്നാണ്. സര്‍വ്വകലാശാല തലത്തില്‍ ഈ കോളേജിലെ നഫീസത്തുല്‍ മിസ്‌രിയ ഒന്നാം സ്ഥാനവും ഫാത്തിമ കെ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പ്രൊഫ. എസ്. വി ഹൈറുന്നിസ, മാനേജര്‍ എം.പി അഹമദ് ബഷീര്‍ എന്നിവര്‍ അഭിനന്ദിച്ചു.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






