ഉറങ്ങി കിടന്ന സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി അറസ്റ്റില്‍

എടക്കാട്: മുളക്കുപൊടി കണ്ണിലെറിഞ്ഞു ഉറങ്ങി കിടന്ന സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി അറസ്റ്റില്‍. കടമ്പൂര്‍ ശ്രീകൃഷ്ണ നിവാസില്‍ കുയിലി എന്ന കെ. സന്തോഷ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായിരുന്ന സംഭവം. കടമ്പൂര്‍ സ്‌കൂളിനു സമീപത്തെ കുണ്ടത്തില്‍ പ്രസന്നയുടെ മാലയാണ് കവര്‍ന്നത്. 2008 മുതല്‍ വിവിധ പൊലിസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






