പന്നിയൂരില്‍ കനത്തമഴ: വീട് തകര്‍ന്നുവീണു രണ്ട് ലക്ഷം രൂപയുടെ നഷ്ട്ടം

തളിപ്പറമ്പ്: കനത്ത മഴയില്‍ പന്നിയൂരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. എന്നാല്‍ ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പന്നിയൂര്‍ ആക്കല്‍ വയലിലെ സി.ടി.രാജന്റെ വീടാണ് കനത്ത മഴയിലും കാറ്റിലും തകര്‍ന്നു വീണത്. വീടിന്റെ മേല്‍ക്കുര പൂര്‍ണ്ണമായും നശിച്ചു. രാജന്റെ വൃദ്ധരായ മാതാപിതാക്കള്‍ വീടിനകത്തുണ്ടായിരുന്ന സമയത്താണ് മേര്‍കൂര തകര്‍ന്നത്. എന്നാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, പന്നിയൂര്‍ വില്ലേജ് ഓഫീസര്‍ റീജ എന്നിവര്‍ സ്ഥലത്തെത്തി.