ജനങ്ങളുടെ നികുതി പണം കൊണ്ട് പിണറായി സർക്കാർ ക്രിമിനലുകളെ സംരക്ഷിക്കുന്നു: സി.രഘുനാഥ്

ധർമ്മടം: ജനങ്ങളുടെ നികുതി പണം ഉപയാഗിച്ച് ക്രിമിനലുകളെ സംരക്ഷിക്കുന്ന പിണറായി സർക്കാർ ഇത് ചോദ്യം ചെയ്യുന്ന കേരള ജനതയെ വെല്ലുവിളിക്കുകയാണെന്നും ജനാധിപത്യത്തിന് തീരാകളങ്കം വരുത്തി വച്ച ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെക്കണം. മുഖ്യമന്ത്രി ശിവൻകുട്ടിയെ സംരക്ഷിക്കുകയാണെങ്കിൽ അതിനെതിരെ രാജി വായ്ക്കുന്നത് വരെ ശക്തമായ സമരങ്ങളുമായി യു. ഡി. എഫ് മുന്നോട്ട് പോവുമെന്ന്
യു ഡി എഫ് ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയാട്
ഗവ: ലീഗൽ ഹയർ സ്റ്റഡീസ്സ്സെൻറർ മുന്നിൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ധർമടം നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ കെ.പി ജയാനന്ദൻ അദ്ധ്യക്ഷ്യത വഹിച്ചു. എൻ.പി.ശ്രീധരൻ ,സി. വി.കെ റിയാസ് മാസ്റർ, ഉമേശൻ കോട്ടിയത്ത്, കണ്ടോത്ത് ഗോപി, പുതുക്കുടി ശ്രീധരൻ , ഷമേജ് പെരളശ്ശേരി, കെ.വി ജയരാജൻ, സജീവൻ വെങ്ങിലാട്ട് ,ടി.വി .എ .ബഷീർ , തുടങ്ങിയവർ പ്രസംഗിച്ചു.
എൻ.പി താഹിർ ഹാജി, സ്വാഗതം പറഞ്ഞു. കുന്നുമ്മൽ ചന്ദ്രൻ, എ.കെ.ഇബ്രാഹിം, ജയറാം പൊതുവാച്ചേരി, ഖാലിദ് ഹാജി, എ.പി ബഷീർ, കെ.ഒ. സുരേന്ദ്രൻ, ടി.എച്ച് രാധാകൃഷ്ണൻ , എം. കെ. മജീദ്, സനോജ് പലേരി, ദിവാകരൻ പിണറായി തുടങ്ങിയവർ നേതൃത്യം നല്കി.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






