ജിദ്ദയില്‍ കോട്ടക്കല്‍ വലിയപറമ്പ് സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഈജിപ്തുകാരന്‍ പിടിയിലെന്ന് സൂചന

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയില്‍ കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി  കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. കുഞ്ഞലവിയുടെ സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ പൗരനാണ് പിടിയിലായത്.

കുഞ്ഞലവിയോടൊപ്പം പ്രതി കാറില്‍ യാത്ര ചെയ്യുകയും അല്‍ സാമിറില്‍വെച്ച് കുഞ്ഞലവിയെ കൊലപ്പെടുത്തി കൈക്കലാക്കിയ പണവുമായി സൗദി വിടുവാനുള്ള ശ്രമത്തിലായിരുന്നു. രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയില്‍ വിമാനത്താവളത്തില്‍വെച്ച് പിടിയിലാവുകയായിരുന്നു. എന്നാല്‍ പോലീസ് ഇതുസംബന്ധമായി ഔദ്യോഗീക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല.

ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പണം കളക്ഷന്‍ കഴിഞ്ഞു മടങ്ങവെ അക്രമികള്‍ കാറില്‍ വെച്ച്  കുത്തിയ ശേഷം 80,000 റിയാലുമായി രക്ഷപ്പെടുകയായിരുന്നു.