ലോക്ക്ഡൗണ്‍ രീതിയിലെ മാറ്റം നാളെ പ്രഖ്യാപിക്കും; ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ എല്ലാ കടകളും തുറക്കാം

തിരുവനന്തപുരം: കേരളത്തില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നാളെ നിയമസഭയിലാണ് ഇത് പ്രഖ്യാപിക്കുക. ഇന്ന് ചേര്‍ന്ന അവലോകന യോഗ തീരുമാനപ്രകാരമാണ് നാത്തെ പ്രഖ്യാപം. നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കാണാത്തതാണ് മാറ്റം വരുത്താന്‍ തീരുമാനമെടുത്തിട്ടുള്ളത്. ഞായറാഴ്ച ഒഴികെ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിടും. നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ച ദിവസം തുടരും. എന്നാല്‍ മൂന്നാം ഓണമായ ആഗസ്ത് 15, 22 തീയതികളില്‍ ഈ നിയന്ത്രണം ബാധകമായിരിക്കില്ല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒരാഴ്ച വിലയിരുത്തിയായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ആയിരം പേരില്‍ എത്ര പേര്‍ പോസിറ്റീവെന്ന് നോക്കും. അതേസമയം കൊവിഡ് രോഗബാധ കൂടുതലുള്ളിടത്ത് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവും.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






