കേരള വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ തലശേരിയിലും സമരം സംഘടിപ്പിച്ചു

തലശേരി: വിവിധ ആവശ്യങ്ങള്‍ ഉന്നറിച്ചുകൊണ്ട് ഇന്ന് സംസ്ഥാനത്തൊട്ടാകെ കേരള വ്യാപാരി വ്യവസായി സമിതി സമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി തലശ്ശേരി ഏരിയുടെ പരിധിയില്‍പെട്ട തലശ്ശേരി, കോടിയേരി, ന്യൂ മാഹി, വടക്കുമ്പാട്, കൂളി ബസാര്‍, ചുങ്കം, വാടയില്‍ പീടിക എന്നിവിടങ്ങളിലും ധര്‍ണ്ണ സംഘടിപ്പിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കോവിഡ് മഹാമാരി നീണ്ടു പോകുന്ന സാഹചര്യത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് സമരം നടത്തിയതിന്റെ മുഖ്യ ആവശ്യം. എല്ലാ വ്യാപാരികള്‍ക്കും വ്യാപാര സ്ഥാപന തൊഴിലാളികള്‍ക്കും അടിയന്തിരമായി വാക്‌സിന്‍ ലഭ്യമാക്കണം. വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പ്പകള്‍ക്ക് മൊറൊട്ടോറിയം കാലയളവു നീട്ടി കൊടുക്കുകയും ഈ കാലയളവിലെ പലിശ ഒഴിവാക്കി കൊടുക്കുകയും ചെയ്യണം. കേരള ഗവണ്‍മെന്റ് അവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്ക് അനുവദിച്ചത് പോലെ, പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളുടെ 6 മാസത്തെ വാടക ഒഴിവാക്കി കൊടുക്കാന്‍ സ്വകാര്യ കെട്ടിട ഉടമകളും തയ്യാറാകണം തുടങ്ങിയ ആവശ്യങ്ങളും വ്യാാപരികള്‍ ഉന്നയിച്ചു.

ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിനുവേണ്ടി തുടര്‍ന്ന് നടത്താന്‍ പോകുന്ന സമര പ്രക്ഷോഭങ്ങള്‍ക്ക് മാധ്യമങ്ങളുടെയും ജനങ്ങളുടെയും സഹകരണം വേണമെന്ന് തലശേരിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംഘാടകര്‍ ആവശ്യപ്പെട്ടു.

കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി.എം. സുഗുണന്‍, കെ പി പ്രമോദ്. ഇസ്മായില്‍, ടി.കെ കാസിം. സിപിഎം നൗഫല്‍. പി.കെ ഷാഹിനി. നൗഫല്‍ ഫ്‌ലോറ, ഉസീബ് ഉമ്മലില്‍, റഫീഖ് കാത്താണ്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

മേല്‍ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിനുവേണ്ടി ഞങ്ങള്‍ തുടര്‍ന്ന് നടത്താന്‍ പോകുന്ന സമര പ്രക്ഷോഭങ്ങള്‍ക്ക് മാധ്യമങ്ങളുടെ ജനങ്ങളുടെയും സഹകരണം ആവശ്യപ്പെടുന്നു.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക