മാറാക്കര ഗ്‌ളോബല്‍ കെഎംസിസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ജിദ്ദ: കൊവിഡ് പ്രതിസന്ധി കാരണം പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി മാറാക്കര ഗ്‌ളോബല്‍ കെഎംസിസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കാനുള്ള മാറാക്കര ഗ്‌ളോബല്‍ കെഎംസിസിയുടെ നിവേദനം ചെയര്‍മാന്‍ ബക്കര്‍ ഹാജി കരേക്കാട് കോട്ടക്കല്‍ മണ്ഡലം എം എല്‍ എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് കൈമാറി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്രവാസികള്‍ അനുഭവിക്കുന്ന യാത്ര പ്രതിസന്ധി പരിഹരിക്കാന്‍ സഊദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക, പ്രവാസികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ പലിശ രഹിത വായ്പ അനുവദിക്കുക, പ്രവാസികളുടെ മടക്ക യാത്രക്ക് ഭീമമായ സംഖ്യ ചെലവ് വരുന്നതിനാല്‍ തിരിച്ചു പോകുന്നവര്‍ക്കായി പ്രത്യേക ലോണ്‍ അനുവദിക്കുക, കൊവിഡ് ബാധിച്ചു വിദേശത്ത് വെച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍.
കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികള്‍ കൊവിഡ് സാഹചര്യത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് നിവേദനം ഏറ്റു വാങ്ങിയ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ പറഞ്ഞു.
മാറാക്കര ഗ്‌ളോബല്‍ കെഎംസിസി പ്രസിഡന്റ് ബഷീര്‍ കുഞ്ഞു കാടാമ്പുഴ, ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഒ.കെ കുഞ്ഞിപ്പ മാറാക്കര എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






