ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അല്‍ബഹയില്‍ ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി

അല്‍ബഹ: അല്‍ബഹയിലെ സ്വിസ് സ്പിരിറ്റ് ഹോട്ടലില്‍വെച്ച് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.

കുടികാഴ്ചയില്‍ വെക്കേഷന് നാട്ടില്‍ പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയിലെ  ആശുപത്രികള്‍ നല്‍കുന്ന ട്രാവല്‍ ഓര്‍ഡര്‍(ടികറ്റ്) സൗദി എയര്‍ലൈന്‍സ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രക്കായി ഉപയോഗപ്പെടുത്താനുള്ള സംവിധാനം കാരണം കുടുംബങ്ങളുമായി നാട്ടില്‍ പോകുന്ന ആളുകള്‍ക്ക് ഭീമമായ തുക ചിലവഴിക്കേണ്ടിവരുന്ന ഒരു സാഹചര്യം നിലവില്‍ ഉള്ളത് കോണ്‍സുലേറ്റ് അധികൃതരെ ബോധ്യപ്പെടുത്തി. സൗദി എയര്‍ലൈന്‍സ് മുഖ്യ കാര്യാലയം, ആരോഗ്യമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവയുടെ പരിഗണനക്ക് വിഷയം സമര്‍പ്പിക്കാമെന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഫൈനല്‍ എക്‌സിറ്റില്‍ പോകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടില്‍ പോകുന്നതിനു മുമ്പോ, കാലതാമസം കൂടാതെയോ അനൂകൂല്യങ്ങള്‍ ലഭ്യമാക്കുക, നാട്ടില്‍ പോയ ആളുകളുടെ കാര്യത്തില്‍ ഈ വിഷയത്തില്‍ ഒരു പരിഹാരമാര്‍ഗം കാണണം എന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. സ്റ്റാഫുകളുടെ ഡാറ്റാബേസ് തയ്യാറാക്കി കോണ്‍സുലേറ്റിനു സമര്‍പ്പിച്ചാല്‍ വേണ്ട നടപടികള്‍ക്കായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

എക്‌സിറ്റല്‍ പോകുന്ന സ്റ്റാഫുകളുടെ ലാസ്റ്റ് ഡോറ്റ് ഫോര്‍ ഡ്യൂട്ടി ബാക്കിയുള്ള ലീവുകള്‍ കുറച്ച്  പരിഗണിക്കുന്നില്ല. ആ ദിവസങ്ങള്‍ ശമ്പളം ലഭിക്കുന്നുമില്ല. ഇതുസംബന്ധമായി സൗദിയിലെ ഓരോ പ്രവിശ്യകളിലെയും ഗവര്‍ണ്ണര്‍ ഓഫീസ്, ആരോഗ്യമന്ത്രാലയം റീജിയണല്‍ ഓഫീസില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാമെന്ന് കോണ്‍സുലേറ്റ് മറുപടി നല്‍കി.

അല്‍ബഹയിലെ ആരോഗ്യപ്രവര്‍ത്തകരുടെ താമസം, ഭക്ഷണം സംബന്ധമായ വിഷയങ്ങളും കേണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയും അല്‍ബാഹ പ്രവിശ്യഗവര്‍ണ്ണര്‍ ഓഫീസ്, ആരോഗ്യമന്ത്രാലയം, റീജിയണല്‍ ഓഫീസില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാമെന്ന് കോണ്‍സുലേറ്റ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ) ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

കൂടികാഴ്ചയില്‍ ബഹു. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സല്‍ ഡോക്ടര്‍  മുഹമ്മദ്  അലീം, സാമൂഹിക ക്ഷേമ വിഭാഗം ക്ലാര്‍ക്ക്  മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു. സിസ്റ്റര്‍മാരായ എല്‍സമ്മ, റോസമ്മ, സോണി എന്നീ പ്രതിനിധികള്‍ തങ്ങളുടെ ജോലി സംബന്ധമായ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) മക്ക കോ-ഓര്‍ഡിനേറ്ററും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി, മക്ക കോ-ഓര്‍ഡിനേറ്റര്‍ ഫിറോസ് ഷാജഹാന്‍ എന്നിവര്‍ കൂടിക്കാഴ്ച ഏകോപിപ്പിച്ചു.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക