സ്വകാരമേഖലയില്‍ സൗദി ആഴ്ചയില്‍ രണ്ട് ദിവസം അവധി ഇതുവരെ തീരുമാനിച്ചിട്ടില്ല

ജിദ്ദ: സൗദി പൊതുമേഖല സ്ഥാപനങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധി ഉണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് അവധിയുള്ളതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇതുവരെ രണ്ട് ദിവസം അവധി നല്‍കുന്നത് സംബന്ധമായി തീരുമാനം കൈകൊണ്ടിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

സ്വകാര്യമേഖലയിലെ അവധി ആഴ്ചയില്‍ രണ്ട് ദിവസമായി നീട്ടിയിട്ടുണ്ടോ എന്ന അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. സ്വകാര്യമേഖലയിലെ പ്രതിവാര അവധി രണ്ട് ദിവസമാക്കുവാന്‍ ഇതുവരെ തീരുമാനമായിട്ടില്ല. തീരുമാനം പുറപ്പെടുവിച്ചാല്‍ അക്കാര്യം ഔദ്യോഗീക ചാനല്‍ വഴി അറിയിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.