പ്രതിരോധ വാക്‌സിനെടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് സൗദിയില്‍ ഇന്നു മുതല്‍ വിലക്ക് നിലവില്‍വന്നു

ജിദ്ദ: ഇന്നു മുതല്‍ സൗദിയിലെ സ്വകാര്യ, പൊതു സ്ഥാപങ്ങളിലെല്ലാം ജോലി ചെയ്യണമെങ്കില്‍ പ്രതിരോധ കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. വാക്‌സിനെടുക്കാത്തവര്‍ക്ക് തല്‍ക്കാലം വീടുകളില്‍വെച്ച് ജോലി ചെയ്യാം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വിലക്ക് നിലവില്‍ വന്നതോടെ ആദ്യഘട്ടത്തില്‍ തൊഴിലാളിയുടെ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലെങ്കില്‍ വീടുകളിലിരുന്ന് ചെയ്യാന്‍ പറ്റുന്ന ജോലികളാണെങ്കില്‍ വീട്ടിലിരുന്ന് ചെയ്യാവുന്നതാണ്. ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ചക്കുള്ളില്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ അന്നു മുതല്‍ തൊഴിലാളിക്ക് നിര്‍ബന്ധിത അവധി നല്‍കിയിരിക്കണം. തൊഴിലാളിയുടെ വാര്‍ഷിക അവധിയില്‍നിന്ന് ഈ അവധി കുറക്കാവുന്നതാണ്. വാര്‍ഷിക അവധി ബാക്കിയില്ലെങ്കില്‍ ജോലി ചെയ്യാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കേണ്ടതില്ല.
നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക






