മലപ്പുറം മൂന്നിയൂര്‍ സ്വദേശി ജിസാനിനടുത്ത് അബൂ അരീഷില്‍ മരിച്ചു

ജിസാന്‍: സൗദിയിലെ ജിസാനിനടുത്ത് അബൂ അരീഷില്‍ മലപ്പുറം മൂന്നിയൂര്‍ ആലിന്‍ ചുവട് തച്ചറക്കല്‍ ജഅഫര്‍ (54) മരിച്ചു. താമസ സ്ഥലത്ത് ഉറക്കത്തിലാണ് മരണം. ഇവിടെ ഒരു ബ്രോസ്റ്റ് കടയില്‍ ജോലിക്കാരനായിരുന്നു. സമയമായിട്ടും ജോലിയില്‍ പ്രവേശിക്കുവാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മറ്റ് ജോലിക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം അബൂ ആരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സൗദിയിലെത്തുന്നതിന് മുമ്പ് യു എ ഇ, ഒമാന്‍ എന്നിവടങ്ങളിലും ജോലിചെയ്തിരുന്നു. നാല് വര്‍ഷമായി നാട്ടില്‍ പോയിട്ട്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് മരണം.

പിതാവ്: പരേതനായ തച്ചറക്കല്‍ കമ്മദ്, മാതായ് പരേതയായ പാത്തുമ്മ ഉണ്ണിയാലുങ്ങല്‍. ഭാര്യ: ഉമ്മുഹബീബ. മക്കള്‍: റംല, റഹ്‌മത്ത്, റഫാ ജാസ്മിന്‍, മുഹമ്മദ് റബീഹ്. മരുമക്കള്‍: ജലീല്‍ പാന്താരങ്ങാടി, ഇഖ്ബാല്‍ പാലായി. പരേതരായ ഹൈദര്‍, കദീജ, ആയിശ സഹോദരങ്ങള്‍.

അനന്തര നടപടികള്‍ക്കായി ജിസാന്‍ കെ എം സി സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.