മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്നുവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

പാലക്കോട്: നിയമസഭാ കൈയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കുക, ക്രിമിനലുകള്‍ക്ക് വേണ്ടി പൊതു ഖജനാവ് ധൂര്‍ത്തടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം രാമന്തളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.

പാലക്കോട് ജംഗ്‌ഷനിൽ  സംഘടിപ്പിച്ച പരിപാടി കരുണാകരന്റെ അധ്യക്ഷതയില്‍ മണ്ഡലം പ്രസിഡണ്ട് വി വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ പി ഹംസ, പി വി ഉമേഷ്, പുരുഷു പാലക്കോട്, ഒ. മോഹനന്‍, സിവി അജയന്‍, രഞ്ജിത്ത് പാലക്കോട്, എം കെ നെല്‍സണ്‍, കലേഷ് കക്കംപാറ, ശംഭു പാലക്കോട് എന്നിവര്‍ പ്രസംഗിച്ചു.