കോണ്‍ഗ്രസ് ഫീനിക്‌സ് പക്ഷിയെ പോലെ തിരിച്ചുവരും: മാര്‍ട്ടിന്‍ ജോര്‍ജജ്

രാമന്തളി: ജനാധിപത്യമൂല്യങ്ങള്‍ ചവിട്ടിഞെരിച്ച് യത് മുന്നോട്ട് പോകുന്ന ഭരണാധികാരികള്‍ക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫീനിക്‌സ് പക്ഷിയെ പോലെ തിരിച്ചുവരുമെന്നും, പഴയകാല അനുഭവങ്ങളില്‍ അതിന് ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു ഡിസിസി മെമ്പറും മുന്‍ രാമന്തളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടും ആയിരുന്ന രഘുനാഥ് രാമന്തളിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമന്തളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി സി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ഡി കെ ഗോപിനാഥ്, കെ വി ഭാസ്‌കരന്‍, പി വി സുരേന്ദ്രന്‍, എ രൂപേഷ്, മുട്ടില്‍ സുധാകരന്‍, ടി കരുണാകരന്‍, വി ടി കുഞ്ഞപ്പന്‍ മാസ്റ്റര്‍, കെ വി പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.