ധർമടം നിയോജകമണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ. എൻ. ടി. യു. സി ധര്‍ണ്ണ സംഘടിപ്പിച്ചു.

മമ്പറം: അനിയന്ത്രിതമായ ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും സംസ്ഥാന ഗവൺമെൻറ് പ്രഖ്യാപിച്ച തൊഴിലാളി ക്ഷേമനിധിയിൽ നിന്നും കോവിഡ് സാമ്പത്തിക ധനസഹായം അടിയന്തരമായി വിതരണം ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കേന്ദ്ര-സംസ്ഥാന കേന്ദ്രങ്ങളുടെ ജനവഞ്ചന നയങ്ങൾക്കെതിരെയും ധർമടം നിയോജകമണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ. എൻ. ടി. യു. സിയു ടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ധർണ്ണ കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡൻ്റ് ആലോറം മധുസൂദനൻ അധ്യക്ഷത വഹിച്ചു. മമ്പറം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ കെ പ്രസാദ്, ഐ.എൻ.ടി.യു. സി നേതാക്കളായ ജലജ,സത്യശീലൻ, കനകൻ എന്നിവർ സംസാരിച്ചു.

ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.