ചന്ദ്രിക പ്രചരണം യൂത്ത് ലീഗ് ഏറ്റെടുക്കുക: കെ കെ മുഹമ്മദ്

ചൊക്ലി: മുസ്ലിം ന്യൂനപക്ഷ സമുദായത്തിൻ്റെ ശബ്ദവും ജിഹ്വയുമായ ചന്ദ്രിക ദിനപത്രത്തിൻ്റെ പ്രചരണം യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് പ്രഥമ പ്രസിഡൻ്റും ചന്ദ്രിക ദിനപത്രത്തിൻ്റെ എറണാകുളം എഡിഷൻ സ്ഥാപകനും മുതിർന്ന മുസ് ലിം ലീഗ് നേതാവുമായ കെ കെ മുഹമ്മദ് പ്രസ്താവിച്ചു.
യൂത്ത് ലീഗ് ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല കമ്മിറ്റി “കെ കെ മുഹമ്മദിനൊപ്പം ഇത്തിരി നേരം ആദരവ് “പരിപാടി യിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പഴയകാല പാർട്ടി നേതാക്കളുടെ ത്യാഗവും പോരാട്ട ചരിത്രവുമെല്ലാം അനുസ്മരിച്ച അദ്ദേഹം പുതുതലമുറ പുതിയ കാലത്തെ വെല്ലുവിളി ഏറ്റെടുക്കണമെന്ന് ഓർമ്മിപ്പിച്ചു.

യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് നസീർ നെല്ലൂർ അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്നു, എൻ പി റഷീദ് മാസ്റ്റർ, നൗഷാദ് അണിയാരം, തസ്ലിം ചേറ്റക്കുന്ന്, റഷീദ് തലായി, തഫ്ലീം അറക്കൽ മാണിയാട്, പി കെ റഫീഖ്, സഫീർ ചൊക്ലി, കെ കെ അബ്ദുൽ അസീസ്, മുനീർ സംസാരിച്ചു, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി സി നസീർ സ്വാഗതവുo സെക്രട്ടറി യൂനുസ്യൂ പട്ടാടം നന്ദിയും പറഞ്ഞു.

നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.