കോവിഡിനെ പ്രതിരോധിക്കുവാന്‍ ആസ്ട്രാസെനിക്ക സുരക്ഷിതമെന്ന് സൗദി ആരോഗ്യമന്ത്രാലയം

വാക്‌സിനെടുത്തവരില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റിയാദ്: കോവിഡ് വൈറസിനെ പ്രതിരോധിക്കുവാന്‍ ആസ്ട്രാസെനിക്ക(കൊവിഷീല്‍ഡ്) സുരക്ഷിതമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ 10 നും മെയ് 20നും ഇടയില്‍ ദഹ്‌റാന്‍ കിംഗ് ഫഹദ് മിലിറ്ററി മെഡിക്കല്‍ സിറ്റിയില്‍ നിരവധി പേരില്‍ പരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സൗദി ആരോഗയ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദല്ല അസീരിയുടെ ഇത് സംബന്ധമായ പ്രതികരണം. ‘സുരക്ഷിതത്വവും പ്രതിപ്രവര്‍ത്തനവും’ എന്ന തലക്കെട്ടിലുള്ള പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പരീക്ഷണം നടത്തിയവരില്‍ വലിയ രീതിയില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ടില്ല. അതേസമയം കുത്തിവെച്ചവരില്‍ 30.5 ശതമാനത്തിന് കുത്തിവയ്പ്പ് നടന്നിയ ഭാഗത്ത് വേദന, പനി, ജലദോഷം, തലവേദന, പേശി വേദന, ക്ഷീണം, ചൊറിച്ചില്‍ എന്നിങ്ങനെ ചില പാര്‍ശ്വഫലങ്ങള്‍ കണ്ടിരുന്നു.

പുരുഷന്മാരിലായിരുന്നു കൂടുതലും പാര്‍ശ്വഫലങ്ങള്‍ കണ്ടത്. എന്നാല്‍ സ്ത്രീകളിലും പ്രായം കുറഞ്ഞവരിലും പാര്‍ശ്വഫലങ്ങള്‍ കുറവായാണ് കണ്ടത്. 62.4 പുരുഷന്‍മാരില്‍ ഉയര്‍ന്ന തോതില്‍ പനി അനുഭവപ്പെട്ടപ്പോള്‍ സ്ത്രീകളില്‍ 37.6 ശതമാനത്തിനാണ് പനി ഉണ്ടായത്.

ആസ്ട്രാസെനിക്കയുടെ ഒരു ഡോസ് മാത്രം എടുന്നവരില്‍ കോവിഡ് പ്രതിരോധ ശേഷി 67 ശതമാനമാണെന്ന് കണ്ടെത്തിയതായും അബ്ദല്ല അസീരി വ്യക്തമാക്കി.
പരീക്ഷണം നടത്തിയവരില്‍ 34.7 ശതമാനം പേരും ആദ്യ ഡോസിന് ശേഷം കൊറോണ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തിയിട്ടില്ല. അതേസമയം പരീക്ഷണത്തിനായി തെരഞ്ഞെടുത്തവരില്‍ രണ്ടാമത്തെ വാക്‌സിനേഷന് ശേഷം ആര്‍ക്കും കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.