ഐ.എൻ.ടി.യു സി നിൽപ്പ് സമരം സംഘടിപ്പിച്ചു

തലശേരി – മോട്ടോർ തൊഴിലാളികൾക്ക് കോവിഡ് കാലത്ത് 5000 രൂപ സഹായം നൽകുക, 10000 രൂപ പലിശരഹിത വായ്പ അനുവദിക്കുക, ഓട്ടേ -ടാക്സി യാത്രക്കൂലി വർദ്ധിപ്പിക്കുക, ഇന്ധനം സബ്സിഡിക്ക് നൽകുക, ഇന്ധവിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മോട്ടോർ തൊഴിലാളി ഫെഡറേഷൻ്റെ (ഐ.എൻ.ടി.യു സി ) തലശേരി പുതിയ സ്റ്റാൻ്റ് പരിസരത്ത് നടത്തിയ നിൽപ്പ് സമരം സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ ഉൽഘാടനം ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എ.കെ.രാജീവ് അദ്ധ്യക്ഷം വഹിച്ചു. ഇ.വിജയകൃഷ്ണൻ, സത്യൻ ന്യുമാ ഹി എന്നിവർ പ്രസംഗിച്ചു.
നിങ്ങള്‍ ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിലേക്ക് വാര്‍ത്തകള്‍ അയക്കുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ 91-8547825805 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.






